ജില്ലയില്‍ 45 പേര്‍ക്ക് കോവിഡ്


             

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 10) 45 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത ഒരു കേസാണ്  റിപ്പോര്‍ട്ട് ചെയ്തത്. 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആകെ 1853 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

63,93,124 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 63,93,124 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,39,305 പേര്‍ക്ക് ഒന്നാം ഡോസും 29,00,513 പേര്‍ക്ക് രണ്ടാം ഡോസും 53,306 പേര്‍ക്ക് കരുതല്‍ ഡോസ് വാക്‌സിനുമാണ് നല്‍കിയത്