ദളിത് സംവരണ അട്ടിമറിക്കെതിരെ എസ് ഡി പി ഐ കലക്ടറേറ്റ് ധർണ നടത്തി
മലപ്പുറം: പട്ടിക ജാതി, പട്ടിക വർഗ സ്‌പെഷ്യൽ റിക്രൂട്മെന്റ് പുനഃസ്ഥാപിക്കുക , സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് ഉൽഘാടനം ചെയ്തു. പിണറായി സർക്കാർ അടിസ്ഥാന ജനവിഭാങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന നടപടികളാണ് പിന്തുടരുന്നതെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ പാർട്ടികൾ ഈ വിഷയത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്കും ജനസംഖ്യനുപാധിക സംവരണം ഉറപ്പ് വരുത്തണം. നിലവിലുള്ള നാമമാത്ര സംവരണം പോലും അട്ടിമറിക്കുന്ന നിലപാട് ഇടത് സർക്കാർ അവസാനിപ്പിക്കണം. മുന്നാക്ക സംവരണം എന്ന സവർണ്ണ താൽപര്യം മാത്രം മുൻനിർത്തിയുള്ള സർക്കാർ നടപടി തിരുത്തുന്നത് വരെ പാർട്ടി പ്രക്ഷോഭ പരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് ഡോ : സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ദളിത് ആക്ടിവിസ്റ്റ് വി പ്രഭാകരൻ , എൻ സി എച്ച് ആർ ഒ സംസ്ഥാന ആക്റ്റിംഗ് പ്രസിഡണ്ട് കെ.പി.ഒ റഹ്മത്തുല്ല , വിമൻസ് ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി റൈഹാനത്ത് കോട്ടക്കൽ , എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സാദിഖ് നടുത്തൊടി, ട്രഷറർ കെ.സി സലാം , സൈതലവിഹാജി , എ ബീരാൻകുട്ടി , മുസ്‌തഫ പാമങ്ങാടൻ , മുർഷിദ് ഷമീം , കുഞ്ഞാലൻ കുരിക്കൾ ,അഡ്വ എ എ റഹീം എന്നിവർ സംസാരിച്ചു.