നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി: ഒരു വയസുകാരന് ദാരുണാന്ത്യം
തൃശൂർ: വീട്ടിൽ കളിക്കുന്നതിനിടെ നെല്ലിക്ക തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. മുളങ്കുന്നത്തുകാവ്, കോഞ്ചേരി കളരിക്കൽ കിരണിന്റെയും മഞ്ജുവിന്റെയും മകൻ നമസ്സാണ് ബുധനാഴ്ച രാത്രി 11ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്.
വൈകിട്ട് 5.30ന് വീട്ടിൽ വച്ച് അമ്മയുടെ ശ്രദ്ധ മാറിയപ്പോഴാണ് നമസ്സ് അബദ്ധത്തിൽ നെല്ലിക്ക വിഴുങ്ങിയത്. ഉടൻ ആശുപത്രിയിലെത്തിച്ച് നെല്ലിക്ക പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.