ഹൈദരലി തങ്ങള്‍ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി
എടപ്പാള്‍: കാലടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.

അഡ്വ. മോഹന്‍ദാസ്, സുരേഷ്‌പൊല്‍പ്പാക്കര, ഖാസിംഫൈസി പോത്തന്നൂര്‍, ഹസ്സന്‍ അഹ്‌സനി, പി.സി.നാരായണന്‍, ടി.എ.അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. നൗഫല്‍ സി. തണ്ടിലം സ്വാഗതം പറഞ്ഞു.