അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരനായ മലയാളി കൊല്ലപ്പെട്ടു; വാര്‍ത്ത പുറത്ത് വിട്ട് ഐഎസ് മുഖപത്രം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മലയാളി കൊല്ലപ്പെട്ടു. മലയാളിയായ ഐഎസ് ഭീകരന്‍ നജീബ് അല്‍ ഹിന്ദി(23) ആണ് കൊല്ലപ്പെട്ടത്. ഐഎസ് മുഖപത്രമാണ് ചിത്രം സഹിതം വാര്‍ത്ത പുറത്ത് വിട്ടത്. എം.ടെക് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നജീബ് അല്‍ ഹിന്ദി.

ഇന്ത്യയില്‍ നിന്നും ഐഎസില്‍ ആകൃഷ്ടനായി എത്തിയ വിദ്യാര്‍ത്ഥിയെന്നാണ് ഇയാളെ പത്ര വാര്‍ത്തയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇയാൾ ഒരു പാക്കിസ്ഥാനി പെൺകുട്ടിയെ വിവാഹം കഴിച്ചതായും റിപ്പോർട്ട് ഉണ്ട്. കേരളത്തില്‍ നിന്നും ഐഎസിലേക്ക് പോയ നിരവധി പേര്‍ ഇപ്പോളും അഫ്ഗാനിസ്ഥാനില്‍ തുടരുന്നുണ്ടെന്ന വിവരങ്ങള്‍ നേരത്തേയും പുറത്ത് വന്നിട്ടുണ്ട്.