ജാഫര്‍ ക്ലാരിയുടെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു


മലപ്പുറം; ജാഫര്‍ ക്ലാരിയുടെ ചിത്ര പ്രദര്‍ശനം മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സുകുമാര്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു.


കൊവിഡ് കാലത്തെ മനുഷ്യാവസ്ഥകളെ നിര്‍വചിക്കുന്നതും പാരിസ്ഥിതിക അവബോധം നല്‍കുന്നതുമായ ചിത്രങ്ങള്‍, ഡിജിറ്റല്‍ ചിത്രങ്ങള്‍ ആധുനിക കാലത്തെ മനുഷ്യന്റെ ഉല്‍കണ്ഠകളെ വ്യത്യസ്ത സങ്കേതങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ തുടങ്ങിയവ ആര്‍ട്‌സി ലോക്ഡൗണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനത്തിലുണ്ട്.
 ചടങ്ങില്‍ ഉസ്മാന്‍ ഇരുമ്പൂഴി, റഷീദ് കുഴിപ്പുറം,യൂനുസ് മുസ്‌ല്യാരകത്ത്,റഹ്മാന്‍ ചോറ്റൂര്‍, ടി കെ ബോസ്,പൂര്‍ണിമ മോഹന്‍,ഇസ്ാമായില്‍ പൂഴിക്കല്‍, തമന്ന ജഹാന്‍,ആമിന പൂഴിത്തറ തുടങ്ങിയവര്‍ സംസാരിച്ചു. 14 ന് അവസാനിക്കും
ഫോട്ടോ;ജാഫര്‍ ക്ലാരിയുടെ ചിത്ര പ്രദര്‍ശനം മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സുകുമാര്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു