ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 11) 35 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആകെ 2127 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
63,97,895 ഡോസ് വാക്സിന്‍ നല്‍കി
ജില്ലയില്‍ 63,97,895 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,39,833 പേര്‍ക്ക് ഒന്നാം ഡോസും 29,04,411 പേര്‍ക്ക് രണ്ടാം ഡോസും 53,651 പേര്‍ക്ക് കരുതല്‍ഡോസ് വാക്‌സിനുമാണ് നല്‍കിയത്