Fincat

വളാഞ്ചേരിയിൽ ദമ്പതികളിൽ നിന്ന് 1.80 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുടെ കുഴല്‍പണം പിടികൂടി. മലപ്പുറം വളാഞ്ചേരിയിൽ വ്യാഴാഴ്ച വൈകീട്ട് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. വളാഞ്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച്ച വൈകീട്ടാണ് വാഹന പരിശോധനക്കിടെ പണം പിടികൂടിയത്.

1 st paragraph

2nd paragraph

സംഭവത്തിൽ എറണാകുളത്ത് താമസിക്കുന്ന പൂണെ സ്വദേശികളായ ദമ്പതികളെ പോലീസ് പിടികൂടി. ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വളാഞ്ചേരി ജങ്ഷന് സമീപം കാത്തുനിന്ന് പൊലീസ് സംഘം പണവുമായി എത്തിയ കാർ വളയുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് സീറ്റിന് അടിയിൽ സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കും.