പേടിഎമ്മം പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്ന് റിസർവ് ബാങ്ക്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ പേ.ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതതും അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന് ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്. ഓഡിറ്റ് നടത്താന്‍ പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 35എ അനുസരിച്ചാണ് നടപടി.

പേടിഎമ്മിലേക്ക് തുടര്‍ന്ന് ഉപഭോക്താക്കളെ ചേര്‍ക്കുന്നത് ഐ.ടി ഓഡിറ്റര്‍മാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ആര്‍.ബി.ഐ പരിശോധിച്ച് പ്രത്യേക അനുമതി നല്‍കിയതിനുശേഷം മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
വിജയ് ശേഖർ ശർമ്മയാണ് 2017ൽ പ്രവർത്തനം ആരംഭിച്ച പേടിഎമ്മിന്റെ സ്ഥാപകനും സി.ഇ.ഒയും2021 ഡിസംബർ മുതൽ ഷെഡ്യുൾഡ് പേയ്മെന്റ് ബാങ്കായി പ്രവർത്തിക്കാൻ പേടിഎമ്മിന് ആർ.ബി.ഐ അനുമതി നൽകിയിരുന്നു.