Main Banner

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതിന്റെ പക തീര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍

പാലക്കാട്: സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതിന്റെ പക തീര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. അലനല്ലൂര്‍ ഗവ വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുള്‍ മനാഫിനെ ആക്രമിച്ച കേസില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി നിസമാനുദീനാണ് (20) അറസ്റ്റിലായത്.

1 st paragraph

ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം നടന്നത്. അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു അധ്യാപകന്‍ അബ്ദുള്‍ മനാഫ്. യുവാവ് പിന്നിലൂടെ ചെന്ന് സോഡാ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.

2nd paragraph

വെള്ളിയാഴ്ച മഞ്ചേരിയില്‍ വെച്ചാണ് നിസാമുദീനെ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി നാട്ടുകല്‍ പൊലീസ് റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തലയ്ക്കടിയേറ്റ അധ്യാപകന്‍ നിസാമുദീനെ മര്‍ദ്ദിച്ചിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകല്‍ സിഐ സിജോ വര്‍ഗീസ് അറിയിച്ചു.