Fincat

അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയിലായി നടുവട്ടം നാഗപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിക്ക്, തെക്കേ നാഗപ്പറമ്പ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കുറ്റിപ്പുറം നടുവട്ടം- നാഗപ്പറമ്പ് ഭാഗങ്ങളില്‍ കുറ്റിപ്പുറം എക്‌സൈസ് നടത്തിയ റെയ്ഡിലാണ് അര കിലോയോളം ഹാഷിഷ് ഓയിലുമായി ഇവര്‍ പിടിയിലായത്.

1 st paragraph

നടുവട്ടം നാഗപ്പറമ്പ് കുഞ്ഞീന്‍കുട്ടിയുടെ മകനാണ് മുഹമ്മദ് ആഷിക്ക്(21). തെക്കേ നാഗപ്പറമ്പ് കുഞ്ഞുവിന്റെ മകനാണ് മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ (22). കുറ്റിപ്പുറം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാദിക്കും പാര്‍ട്ടിയും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചില്ലറ വില്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.

2nd paragraph