ട്രയാജ് സംവിധാനം ജില്ലാ താലൂക്ക് ആശുപത്രികളില്‍ നടപ്പാക്കണം; കെ ജി എം ഒ എ

മലപ്പുറം: അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ അസുഖത്തിൻ്റെ അടിയന്തിര പ്രാധാന്യമനുസരിച്ച് തരംതിരിച്ച്  ചികിത്സ  ലഭ്യമാക്കുന്ന  ട്രയാജ് സംവിധാനം ജില്ലാ  താലൂക്ക് ആശുപത്രികളില്‍ നടപ്പാക്കണമെന്ന് കെ ജി എം ഒ എ ജില്ലാ  കമ്മറ്റി ആവശ്യപ്പെട്ടു.


2 /6 /2020 ലെ സർക്കാർ ഉത്തരവ് പ്രകാരം  താലൂക്ക് ജില്ലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗങ്ങളിൽ ജനങ്ങൾക്ക് കൃത്യമായി ചികിത്സ ലഭ്യമാക്കുന്നതിന് ട്രയാജ് സംവിധാനം നടപ്പിലാക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട് . തിരൂർ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍  കഴിഞ്ഞദിവസം രാഷ്ട്രീയക്കാരും ഡോക്ടറും തമ്മിൽ ഈ വിഷയത്തിൽ വാക്കേറ്റമുണ്ടായി. തീരദേശമേഖലയിലെ ഒട്ടനവധി രോഗികൾ ആശ്രയിക്കുന്ന  തിരൂർ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സാധാരണ രോഗമുള്ളവരും ചികിത്സക്കായി എത്താറുണ്ട് .ഇത്തരം സന്ദർഭങ്ങളിൽ അത്യാഹിത സ്വഭാവമുള്ള രോഗികൾക്ക് വേണ്ട ശ്രദ്ധ നൽകാൻ ഈ സംവിധാത്തിന് കഴിയും.
ജില്ലാ  പ്രസിഡന്‍റ് കെ പി മൊയ്തീന്‍ കട്ടി അധ്യക്ഷത വഹിച്ചു.യോഗത്തിൽ ജില്ലാ സെക്രട്ടറി ഡോ: ജലാൽ, ഡോ: ഹാനി ഹസ്സൻ.പി , ഡോ: അസീം അഹദിർ, മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ: റഊഫ്. എ. കെ. എന്നിവർ സംസാരിച്ചു.
തിരൂര്‍ ജില്ലാ  ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഏര്‍പ്പെുത്തണമെന്നും, യോഗം ആവശ്യപ്പെട്ടു.