Fincat

മിനിമം ചാർജ് പത്ത് പോരാ 12 വേണം; സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേയ്കക്ക്. മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.

1 st paragraph

ചാര്‍ജ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച് കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന് ബസ് ഉടമകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

2nd paragraph

ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നും 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ബസ് ചാർജ് വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് നല്കി നാല് മാസമായിട്ടും അത് നടപ്പിലാക്കുന്നില്ലെന്ന് ഇവർ പറയുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ബഡ്ജറ്റിലും ഒരു പരിഗണന നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു.

ഇന്ന് ബസുടമകളുമായി ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്ന് ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് ഉടമകൾ നിവേദനം നൽകിയിട്ടുണ്ടെന്നതും അദ്ദേഹം ​സ്ഥിതീകരിച്ചു. തുടർ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ന്യായമാണെന്നും ആന്റണി രാജു കൂട്ടിചേർത്തു.