ഫിഷിംഗ് ഹാർബറിലെക്കുള്ള പ്രവേശന ഫീസ് നിർത്തലാക്കുക; കോൺഗ്രസ് ഹാർബർ എക്സിക്യുട്ടിവ് എൻഞ്ചിനിയർ ഓഫീസ് ഉപരോധിച്ചു
പൊന്നാനി: ഫിഷിംഗ് ഹാർബറിലെക്ക് പ്രവേശിക്കുന്നതിന് ഈയിടെ ഏർപ്പെടുത്തിയ പ്രവേശന ഫീസ് നിർത്തലാക്കണമെന്ന് പൊന്നാനി മണ്ഡലം കോൺഗ്രസ് ഹാർബർ എക്സിക്യുട്ടിവ് എൻഞ്ചിനിയർ ഓഫീസ് ഉപരോധിച്ച് ആവശ്യപ്പെട്ടു.
നീണ്ട പട്ടിക തയ്യാറാക്കി കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങൾക്കും, മൽസ്യ വിൽപ്പന തൊഴിലാളികൾക്കും ഉൾപ്പടെ ഏർപ്പെടുത്തിയ പ്രവേശന ഫീസ് ഉടനെ പിൻവലിക്കണമെന്ന് എക്സിക്യുട്ടീവ് എൻഞ്ചിനിയറോട് ആവശ്യപ്പെട്ടു.
പരിസരവാസികളും, തദ്ദേശിയരും ആയ കാൽനട യാത്രക്കാർക്ക് ഉൾപ്പടെ പത്ത് രൂപയും, ഇരു ചക്രവാഹനങ്ങൾക്ക് ഇരുപത് രൂപയും നാല് ചകവാഹനങ്ങൾക്ക് ഇരുപത്തി അഞ്ച് രൂപയും മറ്റ് വാഹനങ്ങൾക്ക് അതിൽ കൂടുതലുമാണ് എർപ്പെടുത്തിയിരിക്കുന്നത്.
പ്രവേശന ഫീസ് നിർത്തലാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന്
കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ.പവിത്രകുമാർ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി എം.എ.നസീം അറയ്ക്കൽ, ടി. രാജ് കുമാർ,
കെ. മുഹമ്മത് എന്നിവർ നേതൃത്വം നൽകി