Fincat

ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സില്‍വര്‍ജൂബിലി മാര്‍ച്ച് 21 ന്


മലപ്പുറം; ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ഘടകത്തിന്റെ സില്‍വര്‍ജൂബിലി മാര്‍ച്ച് 21 ന് തിങ്കളാഴ്ച മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി വിനീത നെടുങ്ങാടി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.പി ഉബൈദുള്ള എം എല്‍ എ, നാടക നടി നിലമ്പൂര്‍ ആയിഷ എന്നിവര്‍ മുഖ്യാതിഥികളാവും. വൈകുന്നേരം മൂന്ന് മണിമുതല്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ നടക്കും.
വിവധ സമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഘടന രൂപീകരിച്ച സന്നദ്ധസേനയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ മനോവികാസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന ഔഷധ ഫലവൃക്ഷ തോട്ടത്തിന് ഇന്ന് (മാര്‍ച്ച് 19 ന് ) തുടക്കം കുറിക്കും. കൂടാതെ രക്തദാനക്ലബ്ബ് രൂപീകരിച്ച് രണ്ട് തവണയായി രക്തദാന ക്യാമ്പ് നടത്തുകയും ചെയ്തതായി അവര്‍ അറിയിച്ചു.കലാമണ്ഡലം അംബിക ടീച്ചര്‍, മോഹനന്‍ മാസ്റ്റര്‍,സുമേഷ് കോട്ടക്കല്‍,ബുഹസിന്‍ ബൈജു,പ്രമോദ് തൃപ്പനച്ചി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ ങ്കെടുത്തു.