കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും: മുഖ്യമന്ത്രി
മലപ്പുറം; കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പ് നല്‍കിയതായി കേരളാ ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെട്ടിട ഉടമകള്‍ക്കും വാടകക്കാര്‍ക്കും സര്‍ക്കാരിനും ഉപകാരപ്രദമായ മാതൃകവാടക പരിഷ്‌കരണ ബില്‍ നിയമമാക്കുക, ലേബര്‍ സെസ്സ് കുടിശ്ശിക പലിശയും പിഴപ്പലിശയും മാര്‍ച്ച് 31ന് മുന്‍പ് അടക്കാന്‍ കഴിയാത്ത കെട്ടിടങ്ങളുടെ ജപ്തി നടപടി ഒഴിവാക്കുക, വ്യാപാര ലൈസന്‍സ് പുതുക്കാന്‍ ഉടമയുടെ സമ്മതപത്രം നിര്‍ബന്ധമാക്കുക, കൊവിഡില്‍ അടച്ചിട്ട റൂമുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ക്കും നികുതി ഇളവ് അനുവദിക്കുക, വിവിധ നികുതി വര്‍ദ്ധനവിനുള്ള തീരുമാനം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും നിയമകാര്യ വകുപ്പ് മന്ത്രി രാജീവ്, ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍, തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ലേബര്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ എന്നീ മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു.
സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി, ജനറല്‍ സെക്രട്ടറി നാരാജന്‍ പാലക്കാട്, വര്‍ക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, വൈസ് പ്രസിഡന്റ് കെ.എസ് മംഗലം, സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി, കരയത്ത് ഹമീദ് ഹാജി നാദാപുരം, റീഗള്‍ മുസ്തഫ മണ്ണാര്‍ക്കാട്, ഉമ്മര്‍ ഷബാന, കെ.പി ബഷീര്‍, കെ.അബ്ദുല്‍ ഖാദര്‍ , പി.അഷ്‌റഫ് എന്നിവരാണ് എം എല്‍ മാരായ പി.ഉബൈദുള്ള, ടി.വി ഇബ്രാഹിം എന്നിവരൊടൊപ്പം മന്ത്രിമാരെ കണ്ട് നിവേദനം നല്‍കിയത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കും സംഘം നിവേദനം നല്‍കി. മാര്‍ച്ച് 31ന് ജപ്തി നടപടിക്ക് വിധേയമാകുന്നവരുടെ പരാതി ഉടന്‍ പരിഹരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉറപ്പ് നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
ഫോട്ടോ;