ആരാധകരുടെ അപകടമരണം; അനുശോചനമറിയിച്ച് ബ്ലാസ്റ്റേഴ്സ്
പനജി: ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോവുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ ആരാധകരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ബ്ലാസ്റ്റേഴ്സ്, ആരാധകരുടെ കുടുംബാഗങ്ങളെ അനുശോചനമറിയിച്ചത്.

“ഗോവയിലേക്ക് കളി കാണാനെത്തുന്നതിനിടെ അപകടത്തിൽ മരണപ്പെട്ട ജംഷീറിന്‍റേയും ഷിബിലിന്‍റേയും കുടുംബത്തെ ടീം അനുശോചനമറിയിക്കുന്നു”- ബ്ലാസ്റ്റേഴ്സ് കുറിച്ചു
ഇന്ന് രാവിലെ കാസർകോട് ഉദുമ പള്ളത്തായിരുന്നു അപകടം. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ ജംഷീർ (22), സിബിൽ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മീൻ ലോറി ഇടിച്ചാണ് അപടമുണ്ടായത്. അപകടസ്ഥലത്തുവച്ച് വച്ച് തന്നെ ഇരുവരും മരണപ്പെട്ടു.