കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി
തിരുവനന്തപുരം: സിൽവർലൈൻ കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി വി. അജിത് കുമാർ. ഇപ്പോൾ സ്ഥാപിക്കുന്നത് അതിരടയാള കല്ലുകളാണ്. ഭൂമി ഏറ്റെടുക്കൽ നടപടി കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും നടത്തുക. പദ്ധതി വിഭാവനം ചെയ്തത് കേന്ദ്രത്തിന്റെ അനുമതിയോടെയാണ്. നഷ്ടപരിഹാരം നൽകാതെ ആരുടെയും ഭൂമി ഏറ്റെടുക്കില്ല.

കല്ലിടീൽ 2 മാസത്തിനുള്ളിൽ തീർക്കും. അത് കഴിഞ്ഞശേഷം മൂന്ന് മാസത്തിനുള്ളിൽ സാമൂഹ്യാഘാത പഠനം നടത്തും. സമരം മൂലം കല്ലിടീൽ തടസപ്പെട്ടാൽ പദ്ധതിക്ക് കാലതാമസമുണ്ടാകും. സർവേ നടപടികളുമായി മുന്നോട്ടുതന്നെ പോവുമെന്നും തടസങ്ങൾ മാറ്റിത്തരേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.