പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ
മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്. വലിയമല പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

11 വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് മിനിമോളുടെ ഭർത്താവ് ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്. ഇതിനിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഉപേക്ഷിച്ച് മിനിമോൾ ഷൈജുവിനെ വിവാഹം ചെയ്തിരുന്നു.
അഞ്ച് വർഷമായി പ്രണയത്തിലായിരുന്ന ഇവർ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത് എന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.