ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ്



ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 23 ) 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.   1562 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

64,36,201 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 64,36,201 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള 34,45,709 പേര്‍ക്ക് ഒന്നാം ഡോസും 29,30,938 പേര്‍ക്ക് രണ്ടാം ഡോസും 59,554 പേര്‍ക്ക് കരുതല്‍  ഡോസ് വാക്‌സിനുമാണ് നല്‍കിയത്