Fincat

കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല; വ്യോമയാനമന്ത്രാലയം

ന്യൂഡൽഹി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾ അനുവദിക്കില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

1 st paragraph

റൺവേ നീളം കൂട്ടിയാലേ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുകയുള്ളൂ എന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ പറഞ്ഞു. വിമാനത്താവളത്തിൽ റൺവേ നീളം കുറച്ച് റിസ(റൺവേ എൻഡ് സേഫ്റ്റി ഏരിയ)യുടെ നീളം കൂട്ടാനുള്ള നടപടി എയർപോർട്ട് അതോറിറ്റി റദ്ദാക്കിയിരുന്നു. ജനപ്രതിനിധികളുടെയും പ്രവാസി സംഘടനകളുടെയും പ്രതിഷേധങ്ങൾ വ്യാപകമായതിനെ തുടർന്നായിരുന്നു നടപടി റദ്ദാക്കിയത്.

2nd paragraph

വിമാനാപകടത്തെ തുടർന്നാണ് 2,860 മീറ്റർ റൺവേ 2,540 മീറ്ററാക്കി ചുരുക്കുന്നതിന് ഉദ്യോഗസ്ഥതല നിർദ്ദേശം വന്നത്. ഇരുഭാഗത്തുമുള്ള 90 മീറ്റർ റിസ, 240 മീറ്ററാക്കി നീട്ടുന്നതിന് വേണ്ടിയായിരുന്നു ഈ നിർദ്ദേശം. തടുർനടപടിയുടെ ഭാഗമായി എസ്റ്റിമേറ്റ് തയ്യാറാക്കലും നടന്നിരുന്നു.