Fincat

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


ഹരിപ്പാട്: ആലപ്പുഴ പള്ളിപ്പാട് മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എട്ടംഗ സംഘത്തിന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചേപ്പാട് കരിക്കാട്ട് ശബരി(26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സുല്‍ഫിത്ത്, രാജന്‍, കണ്ണന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

1 st paragraph

കേസില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുല്‍ഫിത്ത് അടക്കം മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ശബരിക്കെതിരെ ആക്രമണം ഉണ്ടായത്. ബൈക്കില്‍ വരികയായിരുന്ന ശബരിയെ സുല്‍ഫിത്തും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു എട്ടംഗ സംഘത്തിന്റെ ക്രൂരത. തുടര്‍ന്ന് റോഡില്‍ കിടന്നിരുന്ന ശബരിയെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

2nd paragraph

തലച്ചോറിന് ക്ഷതമേറ്റതായിരിക്കാം മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.