മംഗലം പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്

തിരൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.ഐ (എം) മംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലം ഗ്രാമ പഞ്ചായത്തിലേക്ക് വനിതകളുൾപ്പെടെ പങ്കെടുത്തു കൊണ്ട് വൻ ബഹുജന മാർച്ച് നടന്നു. രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക, കൂട്ടായി കുടിവെള്ള പദ്ധതി ഉടൻ പ്രവർത്തനക്ഷമമാക്കുക, 15-ാം വാർഡിനെ കൂട്ടായി കുടിവെള്ള പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വഴിപോലുമില്ലാത്ത സ്ഥലത്ത് പൂങ്കാവനത്തിൻ്റെ പേരിൽ സ്വകാര്യ വ്യക്തിക്ക് പുഴ കൈയ്യേറാൻ പുഴയിൽ കല്ലിട്ട് 14 ലക്ഷം രൂപ അഴിമതി നടത്തിവർക്കെതിരെ നടപടിയെടുക്കുക, പഞ്ചായത്തിൽ വരുന്ന അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയും അപേക്ഷകൾ കാണാതാവുകയും ചെയ്യുന്ന സംഭവങ്ങളിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുക, ഇടനിലക്കാരെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം സ: എ.ശിവദാസൻ മാർച്ച് ഉൽഘാടനം ചെയ്തു. കെ.വി.പ്രസാദ്, എ.പ്രേമാനന്ദൻ ,സി.പി.ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. ടി. സുധീഷ് കെ.വി.സുരേന്ദ്രൻ, കെ.പി.കഷ്ണൻ, ഇ.ജാഫർ, കെ.മുസ്തഫ, നിഷാ രാജീവ്, ഷംസാദ്, പി.പീതാംബരൻ, വി.കെ.തുഫൈൽ, ഇ.ശ്രീകുമാർ എന്നിവർ മാർച്ചിന് നേതൃത്വം നല്കി.