കടലില്‍ കാണാതായ ബീരാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണം
മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ പൊന്നാനി സൗത്ത് സ്വദേശി കുഞ്ഞിമരക്കാരകത്ത് ബീരാന്‍ (55) എന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പൊന്നാനി കോസ്റ്റല്‍ പോലീസ് അറിയിച്ചു.

കാണായ ബീരാന് വേണ്ടി തീരദേശ പൊലീസ് അന്വേഷണം തുടരുകയാണ്. ഈയൊരു സാഹചര്യത്തിലാണ് പൊലീസ് അറിയിപ്പ്. ഫോണ്‍: 0494 2666989, 9497921212.