Fincat

പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും. ഈ കലണ്ടർ വർഷം മുതൽ വോൾസേൽ പ്രൈസ് ഇൻഡെക്സ് 10.7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിം​ഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തര മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 800 മരുന്നുകളുടെ വില 10.7 ശതമാനം ഉയരും. ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധനവ്.

1 st paragraph

പനി, ഇൻഫെക്ഷൻ, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ, രക്തസമ്മർദ്ദം, ത്വക് രോ​​ഗങ്ങൾ, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. ഇവയ്ക്ക് നൽകുന്ന മരുന്നുകളായ paracetamol, phenobarbitone, phenytoin sodium, azithromycin, ciprofloxacin, hydrochloride, metronidazole എന്നിവയ്ക്ക് വില കൂടും. അവശ്യ മരുന്നുകളായതിനാൽ ഇവയുടെ വില വർധിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ സമയത്ത് ഇവയ്ക്ക് ആവശ്യം കൂടിയ സാഹചര്യത്തിലാണ് വില വര്‍ധനവിന് കേന്ദ്രം അനുമതി നല്‍കിയത്.

2nd paragraph