പണിമുടക്ക് തള്ളിക്കളയുക; എന്‍.ജി.ഒ സംഘ്
മലപ്പുറം; മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്ക്
ജീവനക്കാര്‍ തള്ളിക്കളയണമെന്ന്
എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ആവശ്യപ്പെട്ടു.മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ദുരിതത്തില്‍ നിന്നും കരകയറി വരുന്ന പൊതു ജനങ്ങളേയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളേയും വീണ്ടും ദിരിതത്തിലേത്ത് തള്ളി വിടുന്ന ഇടതു വലതു മുന്നണികളുടെ കപട രാഷ്ട്രീയ നിലപാട് ജനങ്ങള്‍ തള്ളിക്കളയണം.
അന്നേ ദിവസം ജോലിക്ക് ഹാജരാവുന്ന ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും നിവേദനം നല്കി
ജില്ലാ പ്രസിഡണ്ട് പി വിജയകുമാര്‍, സെക്രട്ടറി, പ്രദീപ് പാപ്പനൂര്‍,ട്രഷറര്‍ പി പി വാസുദേവന്‍
എന്നിവര്‍ സംസാരിച്ചു.