സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ല; റെയിൽവേ മന്ത്രി
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. സാങ്കേതിക സാമ്പത്തിക വശങ്ങൾ പരിഗണിച്ചേ പദ്ധതിക്ക് അംഗീകാരം നൽകാൻ കഴിയൂ. നിലവിൽ പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്നും ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണമെന്നും അടൂർ പ്രകാശ് എംപിയ്‌ക്ക് നൽകിയ മറുപടിയിൽ റെയിൽവേമന്ത്രി വ്യക്തമാക്കി.
മാത്രമല്ല, 33700 കോടി രൂപയുടെ വായ്പാ പദ്ധതി പുന:പരിശോധിക്കണമെന്നും വിശദീകരിക്കുന്നുണ്ട്. പദ്ധതിയുടെ കാര്യത്തിൽ കേരളം തിടുക്കം കാട്ടരുതെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിലും റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. കേന്ദ്രത്തിന് കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും നിരവധി പ്രതിബന്ധങ്ങൾ മുന്നിലുണ്ടെന്നും ഈ പദ്ധതി സങ്കീർണമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.