Fincat

ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും


മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്റെ ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ചാപ്പനങ്ങാടിയില്‍ നടന്നു. അലി മേലേതില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സെയ്ത് മുഹമ്മദ് അടുവണ്ണി അധ്യക്ഷത വഹിച്ചു. ഭയമില്ലാത്ത മനുഷ്യന്‍ ഭയമില്ലാത്ത ലോകം എന്ന വിഷയത്തെക്കുറിച്ച് കണ്‍സള്‍ട്ടന്റ് ഇ ആതിര സംസാരിച്ചു.

1 st paragraph

ഖദീജ ടി നൗഷാദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. ട്രസ്റ്റ് നടത്തുന്ന ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഫാദര്‍ രാജന്‍ കരിയോട്ടിയില്‍ നിന്ന് ഇന്ദുശ്രീ ഏറ്റുവാങ്ങി.കവിയത്രി ഷീലാരാജന്‍, മുരളീധര്‍ കൊല്ലത്ത്,അഡ്വ.സുജാത വര്‍മ്മ,ഫാത്തിമ്മ ടീച്ചര്‍, സുശീലന്‍ നടുവത്ത് എന്നിവര്‍ സംസാരിച്ചു.