ഇന്ധന വിലവർദ്ധനവ്; കോൺഗ്രസ്സ് പ്രവർത്തകർ വസതിക്കു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു
തിരൂർ: പാചക-വാതക, ഇന്ധന വിലവർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട് ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വ്യാഴാഴ്ച്ച എല്ലാ കോൺഗ്രസ്സ് പ്രവർത്തകരുടെ വസതിക്കു മുൻപിലും ഗ്യാസ് സിലിണ്ടർ പ്രദർശിപ്പിച്ചു കൊണ്ട് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.

DCC ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ മെഹർഷ കളരിക്കൽ, അരുൺ ചെമ്പ്ര, നൗഷാദ് പരന്നേക്കാട്, മണ്ഡലം വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ടാത്തിയിൽ, ഷെബീർ നെല്ലിയാളി എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കുചേർന്നു.
