Fincat

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മഞ്ചേരി: യു.ഡി.എഫ് നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്റെ മരണത്തിൽ അനുശോചിച്ച് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിൽ രാവിലെ ആറു മുതൽ ഹർത്താൽ ആചരിക്കും.

1 st paragraph

പോസ്റ്റ്‌മോർട്ടത്തിനും പൊതുദർശനത്തിനും ശേഷം കബറടക്കം വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ നടക്കുന്നതിനാൽ പൊതു ഗതാഗതത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കണമെന്ന് നേതാക്കളായ അഡ്വ.എം.ഉമ്മർ, വല്ലാഞ്ചിറ മുഹമ്മദാലി, കണ്ണിയൻ അബൂബക്കർ, എ.പി. മജീദ് മാസ്റ്റർ, ഹനീഫ മേച്ചേരി, അസീസ് ചീരാംതൊടി, വി.പി. ഫിറോസ് എന്നിവർ അഭ്യർത്ഥിച്ചു.

2nd paragraph