Fincat

പങ്കാളിത്ത പെന്‍ഷന്‍; ഇടതു സര്‍ക്കാര്‍ വാക്ക് പാലിക്കുക എന്‍.ജി.ഒ സംഘ്


മലപ്പുറം; പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് ഇടതു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന്  എന്‍.ജി.ഒ സംഘ് വനിതാ വിഭാഗം  സംസ്ഥാന ജനറല്‍ സെക്രട്ടറി  എസ് അശ്വതി   ആവശ്യപ്പെട്ടു.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക,മെഡിസെപ്പ് യാഥാര്‍ത്ഥ്യമാക്കുക
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍  ജീവനക്കാര്‍ നടത്തിയ  പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഇക്കാര്യത്തില്‍ രാജസ്ഥാന്‍ , ബിഹാര്‍ ,ചത്തീസ്ഗഡ് സര്‍ക്കാരുകളെ  മാതൃകയാക്കാന്‍ പിണറായി സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് അവര്‍ പറഞ്ഞു.

1 st paragraph


ജില്ലാ പ്രസിഡന്റ് പി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി ബാബുരാജ്, എ വി ഹരീഷ് മാസ്റ്റര്‍, ടി ജെ സ്വാതി ,എം സുജയ, എം  കെ ശരത്ത് ചന്ദ്രന്‍ , ആര്‍ അനില്‍ , ഐ പി മഹേന്ദ്രകുമാര്‍ , ജിജേഷ് കെ, പി.ബൈജു എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പനൂര്‍ സ്വാഗതവും
ജില്ലാ ട്രഷറര്‍ പി പി വാസുദേവന്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ; എന്‍ ജി ഒ സംഘ് ജില്ലാ കമ്മറ്റി മലപ്പുറം സിവില്‍സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ വനിതാ വിഭാഗം  സംസ്ഥാന ജനറല്‍ സെക്രട്ടറി  എസ് അശ്വതി ഉദ്ഘാടനം ചെയ്യുന്നു

2nd paragraph