Fincat

നികുതി വര്‍ദ്ധനവിനെതിരെ എസ്ഡിപിഐ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

താനൂർ: ജനജീവിതം ദുസ്സഹമാക്കുന്ന അന്യായ നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

1 st paragraph

‘ഇടതുസര്‍ക്കാരിന്റെ ഈ കൊള്ള ഇനിയും ജനങ്ങള്‍ സഹിക്കണമോ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ട്ടി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്
നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് മേലുള്ള ഇരുട്ടടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച അന്യായ നികുതി വര്‍ധനവെന്ന് താനൂരിൽ ധർണ ഉത്ഘാടനം ചെയ്ത ജില്ലാസെക്രട്ടറി പി ഷരീഖാൻമാസ്റ്റർ പറഞ്ഞു, പൊന്മുണ്ടം ചെറിയമുണ്ടം പഞ്ചായത്തുകൾക്ക് മുന്നിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റി അംഗം എ കെ അബ്ദുൽമജീദ് മാസ്റ്ററും, നിറമരുതൂരിൽ ജില്ലാ കമ്മിറ്റി അംഗം കെ പി ഒ റഹ്മത്തുള്ളയും, തന്നാളൂരിൽ എസ് ഡി ടി യു ജില്ലാ ട്രഷറർ അൻസാരി കോട്ടക്കലും ഉത്ഘാടനം നിർവഹിച്ചു, താനൂരിൽ മുനിസിപ്പൽ പ്രസിഡന്റ് എൻ പി അഷ്‌റഫ്, തന്നാളൂരിൽ കെ കുഞ്ഞിപോക്കരും, ഒഴൂരിൽ ഷാജി വിഷരത്തും, നിറമരുതൂരിൽ കെ സുലൈമാനും, ചെറിയമുണ്ടത്ത് കല്ലൻ റസാക്കും അധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള,സെക്രട്ടറി ഫിറോസ് നൂർ മൈത്താനം,ട്രഷറർ അഷ്‌റഫ്‌ ഫെയ്മസ്, കമ്മിറ്റി അംഗങ്ങളായ ടി വി ഉമ്മർകോയ, എം മൊയ്തീൻകുട്ടി,ബി പി ഷഫീഖ്, വി മൻസൂർ മാസ്റ്റർ, മുഹമ്മദലി വാണിയന്നൂർ എന്നിവർ സംബന്ധിച്ചു, ടി പി റാഫി, അൻവർ മൂലക്കൽ, ശിഹാബ് ഓണക്കാട്, കെ കുഞ്ഞലവി, ശിഹാബ് ഇരിങ്ങാവൂർ എന്നിവർ നേതൃത്വം നൽകി.

2nd paragraph

പടം : നികുതി വർധനവിനെതിരെ എസ് ഡി പി ഐ താനൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി പി ഷരീഖാൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു.