Main Banner

കഞ്ചാവിന് അടിമയായ 15കാരൻ മകനെ കടുത്ത പ്രയോഗത്തിലൂടെ നേർവഴിയെത്തിച്ച് അമ്മ

ഹൈദരാബാദ്: കഞ്ചാവിന് അടിമയായ 15കാരൻ മകനെ കടുത്ത പ്രയോഗത്തിലൂടെ നേർവഴിയെത്തിച്ച് അമ്മ. വീടിനടുത്തുള‌ള തൂണിൽ പിടിച്ചുകെട്ടി അമ്മ മുഖത്ത് മുളകുപൊടി തിരുമ്മി. മുഖം പുകഞ്ഞും നീറിയും നിലവിളിച്ച പയ്യൻ ഒടുവിൽ കഞ്ചാവ് ഇനി വലിക്കില്ലെന്ന് അമ്മയോട് സത്യം ചെയ്‌തു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലായിരുന്നു സംഭവം.

1 st paragraph

സ്ഥിരമായി കഞ്ചാവ് ഉപയോഗത്തിന് അടിമയായിരുന്നു 15കാരൻ. അമ്മ എത്ര ആവശ്യപ്പെട്ടിട്ടും ഈ സ്വഭാവം മാറ്റിയില്ല. മാത്രമല്ല കഞ്ചാവിന് പണം നൽകാത്തതിന് അമ്മയെ ദേഹോപദ്രവം ഏൽപ്പിക്കാനും തുടങ്ങി. ഇതോടെയാണ് മകനെ മര്യാദ പഠിപ്പിക്കാൻ കടുത്തവഴി തന്നെ അമ്മ നോക്കിയത്. സംഭവത്തിന്റെ വീഡിയോ വളരെ പെട്ടെന്നുതന്നെ വൈറലായി. ചിലർ അത്യാവശ്യമാണ് ശിക്ഷ എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ മറ്റുചിലർ പ്രായപൂർത്തിയാകാത്ത കുട്ടിയ്‌ക്ക് നൽകിയ ശിക്ഷ വളരെ കൂടിപ്പോയി എന്ന പക്ഷക്കാരാണ്. എന്തായാലും ശിക്ഷ ലഭിച്ചതോടെ കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് സത്യം ചെയ്‌തതായാണ് വീഡിയോയിൽ കാണുന്നത്.

2nd paragraph