Fincat

റേഷൻ മണ്ണെണ്ണ വിതരണം ആറു മാസത്തിലൊരിക്കലാക്കും

തിരുവനന്തപുരം: കേന്ദ്ര വിഹിതം കുറച്ചതിനാൽ റേഷൻ മണ്ണെണ്ണ വിതരണം ആറു മാസത്തിലൊരിക്കലായി പുനഃക്രമീകരിച്ചേക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക്, മഞ്ഞ കാർഡുകൾക്കു നിലവിൽ നൽകുന്ന ഒരു ലീറ്റർ മണ്ണെണ്ണ അര ലീറ്ററായും കുറച്ചേക്കും. മാസം തോറും നൽകിയിരുന്ന മണ്ണെണ്ണ, കഴിഞ്ഞ വർഷം മുതൽ മൂന്ന് മാസത്തിലൊരിക്കലാണു വിതരണം ചെയ്യുന്നത്. ഇത് ഇനി ആറു മാസത്തിലൊരിക്കലാക്കാനാണ് സർക്കാർ നീക്കം.

1 st paragraph

മണ്ണെണ്ണ വിഹിതം കുറയ്ക്കുന്നതും മണ്ണെണ്ണയുടെ വിലവർധിക്കുന്നതും മത്സ്യബന്ധന മേഖലയ്ക്കും തിരിച്ചടിയാകും. മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയ്ക്ക് ലീറ്ററിന് 25 രൂപയാണു മത്സ്യഫെഡ് വഴി സബ്‌സിഡി നൽകുന്നത്. പെർമിറ്റുള്ള ബോട്ടിന് ഒരു മാസം 110 ലീറ്റർ ലഭിക്കും. സബ്‌സിഡി തന്നെ കുടിശികയാണ്. സബ്‌സിഡി മണ്ണെണ്ണ തീർന്നാൽ, പൊതുവിപണിയെ ആശ്രയിക്കേണ്ടിവരും. പൊതുവിപണിയിൽ വില ലീറ്ററിന് 126 രൂപ വരെയായി ഉയർന്നു. കേരളത്തിനുള്ള ക്വോട്ട കുറയ്ക്കരുതെന്നും വില കൂട്ടരുതെന്നും ആവശ്യപ്പെട്ട് മന്ത്രി ജി.ആർ.അനിൽ നാളെ കേന്ദ്ര പെട്രോളിയം മന്ത്രിയെ കാണുന്നുണ്ട്.

2nd paragraph

അതിനിടെ, മണ്ണെണ്ണ വില ഒറ്റയടിക്ക് 28 രൂപ വർധിച്ച് ലീറ്ററിന് 81 രൂപയായ സാഹചര്യത്തിൽ നിലവിൽ റേഷൻ കടകളിൽ ബാക്കിയുള്ള 8.45 ലക്ഷം ലീറ്ററിന് പുതിയ വില ഈടാക്കാനാണു സർക്കാർ നീക്കം. ഇതുവഴി ഒരു കോടിയിലേറെ രൂപ ലാഭം ഉണ്ടാകുമെന്നാണു കരുതുന്നത്. റേഷൻ വ്യാപാരികളുടെ കമ്മിഷൻ ഇനത്തിൽ നിന്ന് ഈ മാസം ഈ തുക പിടിക്കുമെന്നാണു സൂചന.