അടിക്കടി വർധിപ്പിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരൂർ ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തി.
തിരൂർ: കേന്ദ്ര ബിജെപി സർക്കാർ നിത്യേനയെന്നോണം പെട്രോൾ, ഡീസൽ, പാചക വാതകത്തിന് വില കുത്തനെ ഉയർത്തി ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ തിരൂർ ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. തിരൂർ റിംഗ് റോഡ് പരിസരത്തു നിന്നാരംഭിച്ച മാർച്ച് ആദായ നികുതി ഓഫീസിന് മുന്നിൽ പോലീസ് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ പി മുനീർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് ഇ അഫ്സൽ അധ്യക്ഷനായി. സെക്രട്ടറി പി സുമിത്ത് സ്വാഗതവും കെ പി രമേഷ് നന്ദിയും പറഞ്ഞു. മാർച്ചിന് കെ തുഫൈൽ ,
കെ നൗഫൽ, പി സൈനുൽആബിദ് ,
ശിവാനന്ദൻ , നാസ്മിൻ എന്നിവർ നേതൃത്വം നൽകി