കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോഡ്: ശക്തമായ മഴക്കിടെ കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണനാണ് മരിച്ചത്. 64 വയസ്സായിരുന്നു. കൊവ്വല്‍പള്ളി മഖാം റോഡില്‍ വെച്ചാണ് അപകടം നടന്നത്.

ശക്തമായ കാറ്റില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ ബൈക്ക് തട്ടിയാണ് ബാലകൃഷ്ണന് ഷോക്കേറ്റത്. കൂടെ ഉണ്ടായിരുന്ന മകളുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.