“നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം”; ലോക ആരോഗ്യ ദിനാചരണം
ആലത്തിയൂർ : കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ലോക ആരോഗ്യ ദിനം ആചരിച്ചു. തൃപ്രങ്ങോട് ഫാമിലി ഹെൽത്ത് സെൻററിൽ നടത്തിയ orientation ക്ലാസ്സ് ഡോക്ടർ മുബാറക്ക് നദീർ എം.ഡി. (തൃപ്രങ്ങോട് ഫാമിലി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ), ശ്രീ അബുൽ ഫസൽ (തൃപ്രങ്ങോട് ഫാമിലി ഹെൽത്ത് സെൻറർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ) എന്നിവർ നയിച്ചു.

ആലത്തിയൂർ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുനത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ക്ലാസിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജംഷീർ ഐപി സ്വാഗത പ്രസംഗം നടത്തി . എൻഎസ്എസ് വളണ്ടിയേഴ്സ് , സ്കൂളിലെ മറ്റ് അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
