താനൂർ ആക്രമണത്തിൽ എസ് ഡി പി ഐ ക്ക് പങ്കില്ല
താനൂർ : ഒഴൂർ ഹാജിപടിയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ് ഡി പി ക്ക് പങ്കില്ലെന്ന് എസ് ഡി പി ഐ ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിശാറത്ത് വാർത്ത കുറിപ്പിലൂടെ അറിയിച്ചു, തികച്ചും വ്യക്തികൾ തമ്മിലുള്ള വിഷയത്തിൽ പാർട്ടിയെ പരാമർശിച്ച് ദേശാഭിമാനി വാർത്ത നൽകിയത് ദുരുദ്ദേശപരമാണെന്നും വിഷയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ വാർത്ത നൽകിയത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും കുറിപ്പിലൂടെ അറിയിച്ചു ഒൻപത് മാസങ്ങൾക്ക് മുൻപാണ് കായംകുളം സ്വദേശിയായ അഹ്‌മദ്‌കബീർ എന്ന വെക്തി ഹാജി പടിയിൽ എത്തുന്നത് താനൂർ അങ്ങാടി ഭാഗത്തും കായംകുളത്തും കണ്ണൂരിലും മലപ്പുറത്തുമായി നിലവിൽ ഇയാൾക്ക് നാല് ഭാര്യമാരുണ്ട് എങ്കിലും ഇയാൾ തനിച്ചാണ് ഹാജി പടിയിൽ താമസിക്കുന്നത് മുൻപ് നടത്തിയ വിവാഹങ്ങൾ മറച്ച് വെച്ച് ഹാജിപടിയിൽ നിന്നും വീണ്ടും വിവാഹം നടത്താനുള്ള ശ്രമത്തെ പ്രദേശവാസികൾ തടയുകയും പള്ളികമ്മിറ്റി ഇയാൾക്ക് താക്കീത് നൽകിയതുമാണ് പിന്നീട് ഇയാൾ നാട്ടുകാരെയും പള്ളി കമ്മിറ്റിക്കാരെയും പരശ്യമായി തെറിപറഞ്ഞു നടക്കൽ പതിവായിരുന്നു സംഭവ ദിവസം എസ് ഡി പി ഐ പ്രവർത്തകനായ അബ്ദു രാത്രി നമസ്കാരത്തിന് പള്ളിയിൽ പോയ സമയത്ത് ഇയാൾ അബ്ദുവിന്റെ വീട്ടിൽ ചെല്ലുകയും അബ്ദുവിന്റെ ഭാര്യയെ തെറിപറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു അബ്ദു പള്ളിയിൽ നിന്നും തിരിച്ചു വന്ന് വിവരം അറിഞ്ഞപ്പോൾ ഇയാളോട് കാര്യങ്ങൾ അന്യേഷിക്കാൻ ചെന്നതാണ് എസ് ഡി പി ഐ കാർ സംഘം ചേർന്ന് മർദ്ദിച്ചു എന്ന രീതിയിൽ ദേശാഭിമാനിയിൽ വാർത്ത വന്നിട്ടുള്ളത് വസ്തുത ഇതായിരിക്കെ ഏത് കൊള്ളരുതായ്മകളും വെള്ളപൂശുക എന്ന സി പി എം ന്റെയും ദേശാഭിമാനിയുടെയും നെറികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്.