Fincat

എസ്.ഡി.പി.ഐ പ്രവർത്തകന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി.

പരപ്പനങ്ങാടി : മാസങ്ങൾക്ക് മുന്നെ ചെട്ടിപ്പടിയിലെ കുപ്പിവളവിൽ മദ്രസ്സ വിദ്യാർത്ഥിയെ ആക്രമിച്ച ആർ.എസ്.എസ്. പ്രവർത്തകന് നേരെ നടന്നന്ന് പറയപെടുന്ന ആക്രമത്തിൽ പ്രതി ചേർത്ത് ജാമ്യമില്ല വകുപ്പിൽ എസ്.ഡി.പി ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടന്നു.

1 st paragraph

എസ്.ഡി..പി.ഐ പ്രവർത്തകനായ ചെട്ടിപ്പടിയിലെ പാണ്ടി യാസർ അറഫാത്തിനെയാണ് വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞിറങ്ങി വരുമ്പോൾ മഫ്ടിയിലെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

2nd paragraph

മാസങ്ങൾക്ക് മുന്നെയാണ് അക്രമത്തിന് ഹേതുവായ സംഭവം നടന്നത്.

മദ്രസ്ല ഏഴാം ക്ലാസ് വിദ്യാർത്ഥിയെ രാവിലെ ചെട്ടിപ്പടി കുപ്പിവളവിലെ രാമനാഥൻ എന്ന ആർ.എസ് എസ് കാരൻ ആക്രമിച്ചിരുന്നു. ഇയാൾക്ക് മാനസിക രോഗമാണന്ന് പറഞ്ഞ് നിസ്സാര വകുപ്പ് ചുമത്തി സ്റേഷൻ ജാമ്യം നൽകിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

പിന്നീട് ദിവസങ്ങൾക്ക് ശേഷം ഇയാൾക്ക് നേരെ ആക്രമം നടന്നന്ന് ആരോപിച്ച് എടുത്ത കേസിലാണ് ഇന്ന് (വെള്ളി) ഉച്ചക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിൽ പ്രതിഷേധിച്ചാണ് എസ്.ഡി.പി ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നത്.

ആർ.എസ്.എസ്. ക്രിമിനലുകൾക്ക് മാനസിക സർട്ടിഫിക്കറ്റ് നൽകുന്ന പോലീസ് ,മാനസിക രോഗിയുടെ വാക്കും കേട്ട് ജാമ്യമില്ല വകുപ്പ്കൾ
ചു മത്തിയത് ആർ.എസ്.എസിനെ തൃപ്തിപെടുത്താനാണന്നും, അത്തരം ഉദ്യോഗസ്ഥരെ ആർ.എസ്.എസ് കാരായി തന്നെയാണ് ജനങ്ങൾ . കാണുകയെന്നും പ്രതിഷേധക്കാർ പറഞ്ഞു. ബ്രാഞ്ച്, മുൻസിപ്പൽ നേതാക്കൾ നേതൃത്വം നൽകി.