യൂത്ത് ഫ്രണ്ട് നേതാവ് സംഘര്‍ഷത്തിൽ കൊല്ലപ്പെട്ടു

കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് വെട്ടേറ്റ നിലയില്‍ കോക്കാട് റോഡില്‍ കിടന്നിരുന്ന മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

കൈകളിലെ വിരലുകള്‍ വെട്ടി മാറ്റി നിലയിലായിരുന്നു. കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡണ്ട് ആണ് കൊല്ലപ്പെട്ട മനോജ്.സംഭവം രാഷ്ട്രീയ കൊലപാതകം ആണെന്ന് കേരള കോണ്‍ഗ്രസ് (ബി) ആരോപിച്ചു. പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.ഉത്സവ സ്ഥലത്തെ സംഘര്‍ഷം: യൂത്ത് ഫ്രണ്ട് (ബി) നേതാവ് കൊല്ലപ്പെട്ടു