പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് സംഘം ചേർന്ന്
മലപ്പുറം: ദേശീയ പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ച ദൃശ്യങ്ങൾ പുറത്ത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുന്നതിന് പിന്നാലെ ഡ്രൈവർ യാസറിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യാസറാണ് ആദ്യം ആക്രമിച്ചതെന്നായിരുന്നു പണിമുടക്ക് അനുകൂലികളുടെ വാദം ഇത് തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിൽ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രാദേശിക സി ഐ ടി യു നേതാവ് രഞ്ജിത്ത്, എസ് ടി യു നേതാവ് റാഫി അടക്കമുള്ളവരാണ് അറസ്റ്റിലായത്. മർദനത്തിൽ അവശനായ യാസർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.