ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി; കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച യുവാവ് പിടിയില്‍
തൃശൂര്‍: ഗുരുവായൂരില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്‍മേനി സ്വദേശി സജീവനാണ് പിടിയിലായത്. തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്കാണ് ഫോണ്‍ കോള്‍ എത്തിയത്. മദ്യലഹരിയില്‍ വിളിച്ചതാണെന്ന് സജീവന്‍ പൊലീസിനോട് പറഞ്ഞു.

ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിളിച്ചയാളുടെ നമ്പറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇയാളെ പിടികൂടിയത്.