Fincat

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണു

മണ്ണാർക്കാട്: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു. പത്താംക്ലാസ് വിദ്യാർത്ഥിനിയായ അരിയൂർ സ്വദേശിനി മാജിദ തസ്‌നിക്കാണ് അപകടത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1 st paragraph

മണ്ണാർക്കാട് കുന്തിപ്പുഴയിലാണ് അപകടമുണ്ടായത്. കുന്തിപ്പുഴ വളവ് തിരിയുമ്പോഴായിരുന്നു ബസിൽ ഡോറിന്റെ സമീപത്ത് നിന്നിരുന്ന കുട്ടി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണത്. തൊട്ടുപിറകെ വന്ന ഇരുചക്ര വാഹനത്തിൽ വന്നവർ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വൻ അപകടം ഒഴിവായി.

2nd paragraph

വിദ്യാർത്ഥിനിയെ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.