ഈ വർഷത്തെ വിഷുക്കണി ദർശനത്തിന് ഏറ്റവും ഉത്തമമായ സമയം
കോഴിക്കോട്: ഈ വർഷത്തെ വിഷുദിനമായ മേടം രണ്ട് വെള്ളിയാഴ്ച പുലർച്ചെ 4.35 മുതൽ 5.40 വരെയുള്ള സമയം കണികാണാൻ ശുഭമാണെന്ന് പണിക്കർ സർവീസ് സൊസൈറ്റി അറിയിച്ചു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ.മുരളീധരൻ പണിക്കർ, വൈസ് ചെയർമാൻ ചെലവൂർ ഹരിദാസൻ പണിക്കർ, ജ്യോതിഷസഭ ചെയർമാൻ എം.വി.വിജീഷ് പണിക്കർ, ജ്യോതിഷസഭ ജന. സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ, വത്സരാജൻ പണിക്കർ, അനിൽ പണിക്കർ എന്നിവർ പങ്കെടുത്തു.