ട്രെയിനിൽ മാസ്ക് നിർബന്ധമില്ല

തിരുവനന്തപുരം: ട്രെയിനിൽ ഇനി മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് ദക്ഷിണ റെയിൽവേ നിറുത്തലാക്കി. യാത്രക്കാർ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കേണ്ടത് റെയിൽവേ ബോർഡായതിനാൽ അത് നിലനിൽക്കും. വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാം.

തമിഴ്നാട്ടിൽ മാസ്ക് ഒഴിവാക്കിയിരുന്നു. ഇതോടെ, ട്രെയിനുകളിൽ മാത്രമായി മാസ്ക് ധരിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കി. ദക്ഷിണ റെയിൽവേയിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായി മാസ്ക് നിർബന്ധമാക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ ഉത്തരവിറക്കിയത്. കേരള സർക്കാരും മാസ്ക് ധരിക്കാത്തതിന്റെ പേരിലുള്ള ഫൈൻ ഇൗടാക്കുന്നതും പൊലീസ് നടപടിയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ ട്രെയിനിലും സംസ്ഥാനത്തും നിലനിൽക്കും.
റെയിൽവേ ബോർഡ് മാസ്ക് ഒഴിവാക്കി ഉത്തരവിറക്കിയിട്ടില്ലാത്തതിനാൽഉത്തരേന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രയിൽ മാസ്ക് കരുതണം.