Fincat

പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തി

താനൂർ : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് എലപ്പുള്ളി പാറ ഏരിയ പ്രസിഡന്റ് സുബൈറിനെ ആർ എസ് എസ് ഭീകരർ കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് താനൂർ ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ താനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

1 st paragraph


പാലക്കാട് എലപ്പുളിയില്‍ സുബൈറിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്നും രാമനവമി വിഷു ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആര്‍എസ്എസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഈ കൊലപാതകം തെളിയിക്കുന്നതെന്ന് പ്രകടനക്കാർ പറഞ്ഞു.

2nd paragraph
പാലക്കാട് പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് പ്രവർത്തകർ താനൂരിൽ നടത്തിയ പ്രകടനം.

ഡിവിഷൻ ഭാരവാഹികളായ കുഞ്ഞിമുഹമ്മദ്‌, ഹബീബ്, നാസർ,അബ്ദുറഹ്മാൻ,സിദ്ധീഖ്, ഗഫൂർ, അഷ്‌റഫ്‌, ഫഹദ്, ഹാരിസ്, ഷംസു എന്നിവർ നേതൃത്വം നൽകി.