Fincat

ഇഫ്താർ സംഗമം ശ്രദ്ധേയമായി.

താനൂർ: താനാളൂർ ഡ്രൈവേഴ്സ് കുട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
സഫ്‌റോൺ കാറ്ററിംഗ് സർവ്വീസുമായി സഹകരിച്ചാണ് സംഗമം സംഘടിപ്പിച്ചത്.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമുഹ്യ – നാംസ്കാരിക പ്രവർത്തകർ, വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങി
അഞ്ചുറിലെറെ പേർ പങ്കാളികളായി.

താനാളൂർ ഡ്രൈവേഴ്സ് കുട്ടായ്മ സംഘടിപ്പിച്ച സമുഹ ഇഫ്താറിൽ പങ്കെടുത്തവർ

പരിപാടിക്ക് താനാളൂർ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ഭാരവാഹികളായ കെ.ഷരീഫ്, പി. ജഹഫർ, എൻ.കെ. ഫൈസൽ, കെ.പി സലീം, ടി. ഫൈസൽ,
കെ.പി.കബീർ, എം.പി.മജീദ് , പി. സമദ്
ഇത്തൾ ബാവ എന്നിവർ നേതൃത്വം നൽകി.