ഖിദ്മയുടെ റംസാൻ കീറ്റ് വേറിട്ട അനുഭവമായി
.
താനുർ: താനാളൂർ സുന്നി ജമാഅത്തിന് കീഴിൽ സമുഹത്തിലെ മധ്യവർഗ്ഗത്തിനായി നടത്തിയ റംസാൻ കീറ്റ്
വിതരണം വേറിട്ട അനുഭവമായി. ജീവിത സാഹചര്യങ്ങളിൽ പലപ്പോഴും സമൂഹം ശ്രദ്ധിക്കാതെ പോകുന്ന
മധ്യവർഗ്ഗത്തിൽ പെട്ടവർക്ക് ലഭിച്ച കീറ്റ്
അവർക്ക് ആശ്വാസമായി മാറി.
ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും ഖിദ്മ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണ്.

കെ. എൻ. മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു.
ഒ.കെ. പാറയിൽ നടന്ന കിറ്റ് വിതരണണോത്ഘാടനം താനാളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ് നിർവഹിച്ചു.
സംയുക്ത മഹല്ല് പ്രസിഡണ്ട് കെ.എൻ. മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം റസാഖ് ഇടമരത്ത്,
കെ.എൻ. മുല്ലക്കോയ തങ്ങൾ, സയ്യിദ് ഉസാമത്ത് അഹ്സനി , തോട്ടുങ്ങൽ ഉസ്മാൻ ഹാജി, കെ. മുഹമ്മദ് ഹാജി, ടി. അബ്ദുറഹിമാൻ ഹാജി,
ടി. നസീർ സഖാഫി, വി.പി.അബ്ദുസ്സലാം
എന്നിവർ സംസാരിച്ചു.