ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ടുപേർക്ക് പരിക്ക്
അകലാട് : ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് ഒറ്റയ്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
വടക്കേകാട് മണികണ്ഠേശ്വരം സ്വദേശി നിഹാൽ ആണ് മരിച്ചത്. മണികണ്ഠേശ്വരം സ്വദേശി നഹൽ, എടക്കഴിയൂർ സ്വദേശി നദീം എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. മുതുവട്ടൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിഹാൽ മരണത്തിനു കീഴടങ്ങി വിദഗ്ധ ചികിത്സക്കായി നദീമിനെയും നഹലിനെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.