Main Banner

കെ എസ് ആർ ടി സി ബസിൽ യാത്രയ്ക്കിടെ പീഡന ശ്രമം; ഡ്രൈവർ മോശമായി പെരുമാറിയെന്ന് വിദ്യാർത്ഥിനി

പത്തനംതിട്ട: കെ എസ് ആർ ടി സി ബസിൽ പീഡന ശ്രമം. സൂപ്പർ ഡീലക്സ് ബസിൽവച്ച് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്.

1 st paragraph

ഇമെയിൽ വഴിയാണ് പെൺകുട്ടി പരാതി നൽകിയത്. പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയയിരുന്നു ബസ്. യാത്രയ്ക്കിടെ ശനിയാഴ് പുലർച്ചെ നാല് മണിയോടെ കൃഷ്ണഗിരിക്ക് സമീപമാണ് പീഡന ശ്രമം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

2nd paragraph

വിദ്യാർത്ഥിനിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. കെ എസ് ആർ ടി സി വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.